Wednesday, March 18, 2020

കൊറോണ പ്രതിരോധം - 3

സോപ്പും, സാനിറ്റൈസറും സ്ഥിരമായി ഉപയോഗിച്ചതിന്റെ ഭാഗമായി ത്വക്കിൽ സ്വാഭാവികമായി വളരുന്ന നമുക്കാവശ്യമുള്ള അണുക്കളുടെ നാശം മൂലം ത്വക്കിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങീട്ടുണ്ട്. ത്വക്കിൽ ചൊറിഞ്ഞു തടിക്കുക, പഴുപ്പോടെയുള്ള വ്രണങ്ങളുണ്ടാകുക എന്നീ ലക്ഷണങ്ങളാണുണ്ടാകുന്നത്. അവർ ദിവസത്തിൽ 2 തവണയെങ്കിലും മഞ്ഞൾപ്പൊടി ചേർത്ത മോരിൽ കൈ കഴുകുക.

സോപ്പ് അല്ലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ തൊലി ഉരിഞ്ഞു പോകുകയും, ചൊറിച്ചിലും, വിള്ളൽ വരികയും ചെയ്യുന്നുണ്ടാകും. അവർ ഏലാ ദികേരം ചൂടാക്കി തേച്ച് നാല്പാമരം വെന്ത കഷായത്തിൽ ദിവസവും 2 നേരമെങ്കിലും കൈ കഴുകുക.

അകത്തേക്ക് ഇതിനൊപ്പം മരുന്നു കഴിക്കുന്നതിന് ആയുർവേദ വൈദ്യോപദേശം നിർബന്ധമായും എടുക്കുക

- കടിച്ചതിലും വലിയത് അളക്കുള്ളിൽ -

No comments:

Post a Comment