Tuesday, March 17, 2020

കൊറോണ പ്രതിരോധം രണ്ടാം ദിനം

ഇന്നു മുതൽ വീട്ടിൽ എല്ലാവർക്കും അഗസ്ത്യ രസായനം കഴിപ്പിച്ചു തുടങ്ങി.
നമ്മുടെ സാമാന്യ രോഗ പ്രതിരോധ ശേഷി എന്നതിലുപരി വിശേഷിച്ച് ഒരോരോഗങ്ങളെ പ്രത്യേകിച്ച് ചെറുത്തു തോൽപ്പിക്കാനുള്ള പ്രതിരോധശേഷി എന്ന ഒന്നു കൂടിയുണ്ട്. ചുമ, ശ്വാസം മുട്ട് എന്നീ രോഗങ്ങളെ പ്രത്യേകിച്ച് ചെറുക്കുന്നതിൽ അഗസ്ത്യ രസായനം ഏറെ ഫലപ്രദമാണെന്ന് ആയുർവ്വേദ ഗ്രന്ഥങ്ങളിലും, ചില ഗവേഷണ പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ് ( 19 വർഷത്തെ ചികിത്സാനുഭവത്തിലും )

ഭാര്യാപിതാവിന് ഡയബറ്റിസ് ഉള്ളതുകൊണ്ട് ഈ രസായനം കൊടുക്കാൻ കഴിഞ്ഞില്ല ( പാടില്ല )

തണുത്ത പദാർത്ഥങ്ങൾ, ഫ്രിഡ്ജിൽ വെച്ച വെള്ളം എന്നിങ്ങനെ ജലദോഷം കഫക്കെട്ട് എന്നിവ പിടിക്കാൻ സാധ്യതയുള്ള സകലമാന ഭക്ഷണ പദാർത്ഥങ്ങൾക്കും വിലക്കേർപ്പെടുത്തി. എരിവും പുളിയുമില്ലാതെ മത്സ്യ മാംസാഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറില്ലല്ലോ. അതുകൊണ്ട് എരിവു,പുളി എന്നിവ കുറക്കുന്നതിന്റെ ഭാഗമായി അതും നിർത്തി....

ദഹനശേഷി ഉത്തമമാക്കി നിർത്തേണ്ടത് ഇപ്പോൾ അത്യാവശ്യമായതിനാൽ മിഠായി, ചോക്കലേറ്റ് എന്നീ വസ്തുക്കൾ മൊത്തം നിർത്തലാക്കി.

വെക്കേഷനാണെങ്കിലും കൊറോണയുടെ വിവരം കുട്ടികളിൽ നല്ലവണ്ണം മനസ്സിലുള്ളതുകൊണ്ട് അവർ തൽക്കാലം സഹകരിക്കുന്നുണ്ട്..

2 comments: